റമദാൻ സംഗമത്തിെൻറ ഭാഗമായി നടക്കുന്ന ‘ഖജൂർ ചലഞ്ച്’ ഇലക്ട്രോണിക് സിറ്റി മേഖല ഉദ്ഘാടനം എച്ച്.ഡബ്ല്യു.എ ഇലക്ട്രോണിക്സിറ്റി കോഓഡിനേറ്റർ മുജീബ് റഹ്മാൻ നിർവഹിക്കുന്നു
ബംഗളൂരു: റമദാനിനെ സ്വാഗതം ചെയ്ത് ഖുർആൻ സ്റ്റഡി സെൻറർ ഇലക്ട്രോണിക് സിറ്റി ഘടകം ‘അഹ്ലൻ റമദാൻ’ വിഷയത്തിൽ പഠനക്ലാസ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല സമിതി അംഗം ഷാഹിന ടീച്ചർ, ഇലക്ട്രോണിക് സിറ്റി ഹൽഖ പ്രസിഡൻറ് മുഹമ്മദ് ഖുത്തുബ് എന്നിവർ പ്രഭാഷണം നടത്തി.
മാർച്ച് 16 ന് നടക്കുന്ന റമദാൻ സംഗമത്തിെൻറ ഭാഗമായി നടക്കുന്ന ‘ഖജൂർ ചലഞ്ച്’ ഇലക്ട്രോണിക്സിറ്റി മേഖല ഉദ്ഘാടനം എച്ച്.ഡബ്ല്യു.എ ഇലക്ട്രോണിക്സിറ്റി കോഓഡിനേറ്റർ മുജീബ് റഹ്മാൻ ടീം നിർവഹിച്ചു. റമദാൻ സംഗമം കോഓഡിനേറ്റർ സ്വാലിഹ് ഖജൂർ കിറ്റ് കൈമാറി. ഖുർആൻ സ്റ്റഡിസെൻറർ കോഓഡിനേറ്റർ ഫർഹീൻ സ്വാഗതം പറഞ്ഞു. വനിത ഹൽഖ പ്രസിഡൻറ് ആമിന അധ്യക്ഷത വഹിച്ചു. പരിപാടിക്ക് ഹൽഖ സെക്രട്ടറിമാരായ ആസിഫ്, ഇസബെല്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.