Posted On
date_range Updated On
date_range റമദാൻ സംഗമം ഏപ്രിൽ രണ്ടിന് നാലപ്പാട് പവിലിയനിൽ
ബംഗളൂരു: ബംഗളൂരു മലയാളികളുടെ ഏറ്റവും വലിയ ഇഫ്താർ കൂട്ടായ്മയായ റമദാൻ സംഗമം ഏപ്രിൽ രണ്ട് ഞായറാഴ്ച പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കും. ഇരുപത്തിമൂന്നാം വാർഷികം പൂർത്തിയാക്കുന്ന റമദാൻ സംഗമത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും.
സാമൂഹിക-സംസ്കാരിക-മത രംഗത്തെ പ്രമുഖർ സംബന്ധിക്കും. ജനറൽ കൺവീനറായി അസ്‍ലം അബ്ദുൽ റഹീമിനെ തിരഞ്ഞെടുത്തു. കല-സാംസ്കാരിക വൈജ്ഞാനിക പരിപാടികൾ സമന്വയിപ്പിച്ചാണ് റമദാൻ സംഗമം സംഘടിപ്പിക്കുന്നതെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.