ബംഗളൂരു: റമദാൻ വ്രതാരംഭം കണക്കിലെടുത്ത് സംസ്ഥാനത്തെ ഉർദു സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ ഡിപ്പാർട്മെന്റ് ഓഫ് സ്കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസി വകുപ്പ് മാറ്റം വരുത്തി. രാവിലെ എട്ടു മുതൽ ഉച്ചക്ക് 12.45 വരെയാക്കി പ്രവൃത്തി സമയം ചുരുക്കി. പുതുക്കിയ സമയം മാർച്ച് 11 മുതൽ നിലവിൽ വരും. റമദാൻ മാസത്തിൽ നഷ്ടപ്പെടുന്ന പ്രവൃത്തി സമയങ്ങൾ അവധി ദിവസങ്ങളിലും മറ്റും പ്രവൃത്തി ദിവസമാക്കി ഷെഡ്യൂൾ പൂർത്തിയാക്കുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.