ബംഗളൂരു: കൃത്യം ഏഴാംനാൾ കന്നടനാട് പോളിങ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ നാടെങ്ങും പ്രചാരണപ്രവർത്തനങ്ങൾ ഉച്ഛസ്ഥായിയിൽ. നാടിളക്കിയുള്ള പ്രചാരണമാണ് പ്രമുഖ പാർട്ടികളെല്ലാം നടത്തുന്നത്. ആൾക്കൂട്ടത്തെ അണിനിരത്തുന്നതിൽ മത്സരിക്കുന്നതിനാൽ പോരാട്ടങ്ങളിൽ പലതിനും പ്രവചനാതീത സ്വഭാവം കൈവന്നുകഴിഞ്ഞു. കോൺഗ്രസിനായി മല്ലികാർജുൻ ഖാർഗെയും രാഹുലും സോണിയയും പ്രചാരണരംഗത്ത് സജീവമായപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് ബി.ജെ.പിയുടെ ക്രൗഡ് പുള്ളർമാർ. കൊണ്ടും കൊടുത്തും മുന്നേറുകയാണ് മുന്നണികൾ.
വിജയപുരയിലെ ഇന്ദി, മാണ്ഡ്യ, ബിദർ സൗത്ത് തുടങ്ങിയ സ്ഥലങ്ങളിൽ പ്രിയങ്ക ഗാന്ധി സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് വിവിധ പരിപാടികളിലേക്ക് ഒഴുകിയെത്തിയത്.
അതേസമയം, ബുധനാഴ്ച ദക്ഷിണ കന്നടയിലെ മൂഡബിദ്രി, ഉത്തര കന്നടയിലെ അങ്കോള, ബെളഗാവിയിലെ മുൽകി എന്നിവിടങ്ങളിലായിരുന്നു മോദിയുടെ പ്രചാരണ പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.