Posted On
date_range Updated On
date_range മഴ ദുരന്തങ്ങൾ മംഗളൂരു ദേശീയപാതയിൽ വേഗപ്പൂട്ട്
മംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ പാതയിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചു. മംഗളൂരു ദേശീയ പാത 66ൽ സൂറത്ത്കൽ ജങ്ഷൻ മുതൽ തൊക്കോട്ട് ജങ്ഷൻ വരെയും ദേശീയ പാത 73ൽ ബി.സി റോഡ് മുതൽ നന്തൂർ ജങ്ഷൻ വരെയുമാണ് നിയന്ത്രണം.
ഇരുചക്ര, മുച്ചക്ര, ഭാരം കയറ്റിയ വാഹനങ്ങൾ എന്നിവയുടെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടാനോ മറ്റു വാഹനങ്ങൾ 60നപ്പുറം കടക്കാനോ പാടില്ല. ദേശീയ പാത പ്രോജക്ട് ഡയറക്ടറുടെ നിർദേശമനുസരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.