മോ​ദി ഭ​യ​ന്നി​രി​ക്കു​ന്നു, ഇ​നി പൊ​ട്ടി​ക്ക​ര​യും -രാ​ഹു​ൽ ​ഗാ​ന്ധി

ബം​​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി രാ​ഹു​ൽ ​ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ഇ​പ്പോ​ൾ ഭ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​നി ഏ​താ​നും ദി​വ​സം ക​ഴി​ഞ്ഞാ​ൽ അ​ദ്ദേ​ഹം പൊ​ട്ടി​ക്ക​ര​യു​മെ​ന്നും വി​ജ​യ​പു​ര​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ രാ​ഹു​ൽ ​ഗാ​ന്ധി പ​റ​ഞ്ഞു. പ​ട്ടി​ണി, വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, സം​വ​ര​ണം തു​ട​ങ്ങി​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഒ​ര​ക്ഷ​രം മി​ണ്ടു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, അ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള പ​ണം കൊ​ള്ള​യ​ടി​ച്ചു. ഏ​താ​നും പേ​രെ ബി.​ജെ.​പി കോ​ടി​പ​തി​ക​ളാ​ക്കു​ക​യാ​ണ് മോ​ദി ചെ​യ്ത​തെ​ന്ന് തു​റ​ന്ന​ടി​ച്ച രാ​ഹു​ൽ ഗാ​ന്ധി, കോ​ൺ​​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കോ​ടി​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രെ ല​ക്ഷാ​ധി​പ​തി​ക​ളാ​ക്കു​മെ​ന്ന് പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ന​ൽ​കി​യ പ​ണം കോ​ൺ​​ഗ്ര​സ് ജ​ന​ങ്ങ​ൾ​ക്കു​ത​ന്നെ തി​രി​കെ ന​ൽ​കും. ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ പോ​രാ​ട്ടം ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള​തു​കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​ജ​യ​പു​ര​യി​ലെ റാ​ലി​യി​ൽ പ​റ​ഞ്ഞു. വൈ​കീ​ട്ട് ബെ​ള്ളാ​രി​യി​ൽ ന​ട​ന്ന റാ​ലി​യി​ലും രാ​ഹു​ൽ പ​​ങ്കെ​ടു​ത്തു. തൊ​ഴി​ലി​ല്ലാ​യ്മ കോ​വി​ഡ് വ്യാ​പി​ച്ച​ത്ര വേ​​ഗ​ത്തി​ലാ​ണ് രാ​ജ്യ​ത്ത് പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - rahul Gandhi speaks about Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.