മംഗളൂരു: ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് (ഡിസിആർഇ) എസ്.പി എസ്.എസ് കാശി മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡിക്കെതിരെ മാനസിക പീഡനവും വിവേചനവും ആരോപിച്ച് ഡി.ജി.പിക്ക് പരാതി നൽകി. എനിക്ക് വെറും 30 മിനിറ്റ് തന്നാൽ, സുധീർ കുമാർ റെഡ്ഡിയുടെ എല്ലാ ചെയ്തികളും ഞാൻ നിങ്ങളുടെ മുന്നിൽ പൂർണമായും തുറന്നുകാട്ടും. വകുപ്പിലെ കീഴുദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വാക്കുകൾക്കനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ, തുടർച്ചയായി മെമ്മോകൾ നൽകി മാനസികമായി പീഡിപ്പിക്കുന്നെന്ന് പരാതിയിൽ പറയുന്നു.
കന്നടിഗരെ ലക്ഷ്യംവെച്ച് പീഡിപ്പിക്കുകയാണെന്നുമാണ് ആരോപണം. ഇതുസംബന്ധിച്ച് നിരവധി തവണ രേഖാമൂലം പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്തെ ചില ഐപിഎസ് ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്യുകയും താഴ്ന്ന നിലയിലുള്ള ഉദ്യോഗസ്ഥരോട് ധാർഷ്ട്യവും വിവേചനവും സ്വജനപക്ഷപാതവും കാണിക്കുകയും ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് കർണാടകയിൽ സേവനമനുഷ്ഠിക്കുന്ന ചില ഉദ്യോഗസ്ഥർ കന്നടിഗരെ അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.