ഉസ്മാൻ
Posted On
date_range Updated On
date_range സ്വത്ത് തർക്കം; കുടകിൽ സഹോദരനെ വെട്ടിക്കൊന്നു
ബംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് ജ്യേഷ്ഠനെ സഹോദരന്മാർ വെട്ടിക്കൊന്നു. കുടക് സംപാജെയ്ക്കടുത്ത് ചെമ്പു ഗ്രാമത്തിലാണ് കൊലപാതകം അരങ്ങേറിയത്. ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. കുദ്രേപയയിൽ 50 ഏക്കറോളം കൃഷിഭൂമി ഉസ്മാന്റെയും സത്താർ, റഫീഖ്, ഇസുബു, അബ്ബാസ് എന്നീ സഹോദരന്മാരുടെയും പേരിലുണ്ട്.
ഭൂമി സംബന്ധിച്ച തർക്കത്തെ ചൊല്ലിയുള്ള സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കുദ്രേപ്പയയിലെ സ്വത്തിന് പുറമെ അറന്തോട്ടിലും ഉസ്മാന് സ്ഥലമുണ്ടായിരുന്നു, നിലവിൽ പുത്തൂരിലാണ് താമസം. സംപാജെ പൊലീസ് സ്ഥലത്തെത്തി. കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.