മംഗളൂരു: ഉഡുപ്പി കൃഷ്ണ മഠത്തി ‘ലക്ഷ കണ്ഠ ഗീത പാരായണ’ത്തിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉഡുപ്പിയിൽ റോഡ് ഷോ നടത്തുമെന്ന് ബി.ജെ.പി ഉഡുപ്പി ജില്ലാ പ്രസിഡന്റ് കുറ്റ്യാരു നവീൻ ഷെട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. റോഡ്ഷോ രാവിലെ 11.40ഓടെ ബന്നഞ്ചെയിലെ നാരായണഗുരു സർക്കിളിൽനിന്നാരംഭിച്ച് കൽസങ്ക ജംഗ്നിൽ സമാപിക്കും.
യക്ഷഗാനം, കടുവ നൃത്തസംഘങ്ങൾ, കൃഷ്ണനെ പ്രമേയമാക്കിയ കലാകാരന്മാർ എന്നിവയുൾപ്പെടെ തീരദേശ കർണാടകയുടെ പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന സാംസ്കാരിക പ്രകടനങ്ങൾ അണിനിരക്കും.
റോഡിന്റെ ഒരുവശത്ത് ബാരിക്കേഡുകൾ സ്ഥാപിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ 30,000ലധികം ആളുകൾ നിരത്തിലുണ്ടാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. റോഡ് ഷോക്കുശേഷം പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിന് മുമ്പ് ‘ലക്ഷ കണ്ഠ ഗീത പാരായണ’ത്തിൽ പങ്കെടുക്കുമെന്ന് ഷെട്ടി അറിയിച്ചു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, എം.പിമാരായ കോട്ട ശ്രീനിവാസ് പൂജാരി, ബ്രിജേഷ് ചൗട്ട, ജില്ല എം.എൽ.എമാർ, മുതിർന്ന സംസ്ഥാന നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.