മംഗളൂരു: മംഗലാപുരം രൂപതയുടെ ഏറ്റവും ആദരണീയരായ വൈദികരിൽ ഒരാളായ അലോഷ്യസ് ഡിസൂസ (100) വ്യാഴാഴ്ച ജെപ്പുവിലെ സെന്റ് സൂസ് വാസ് ഹോമിൽ അന്തരിച്ചു. 1953 ആഗസ്റ്റ് 24ന് വൈദികനായി നിയമിതനായ അലോഷ്യസ് ഡിസൂസ 72 വർഷം സ്ഥാനത്ത് തുടർന്നു.
കഴിഞ്ഞ ജനുവരി 29ന് അദ്ദേഹം തന്റെ ശതാബ്ദി ജന്മദിനം ആഘോഷിച്ച് മംഗലാപുരം രൂപതയിൽ 100 വയസ്സ് തികയുന്ന ആദ്യത്തെ വൈദികനായി. ജെപ്പുവിലെ സെന്റ് ജോസഫ് സെമിനാരിയിൽ നടന്ന നന്ദിപ്രകടന ദിവ്യബലിയിൽ, വിരമിച്ചതിനുശേഷവും അദ്ദേഹം രണ്ട് പതിറ്റാണ്ടിലേറെ സേവനം തുടർന്നു.
പുത്തൂരിൽ മാർട്ടിന്റെയും പിയാഡെ ഡിസൂസയുടെയും മകനായി ജനിച്ചു. ബൗദ്ധികമായ ആഴത്തിനും പാസ്റ്ററൽ തീക്ഷ്ണതക്കും പേരുകേട്ട അദ്ദേഹം തന്റെ പൗരോഹിത്യ യാത്രയിൽ നിരവധി പ്രധാന വേഷങ്ങൾ വഹിച്ചു. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് നാലിന് മംഗളൂരു വലൻസിയയിലുള്ള സെന്റ് വിൻസെന്റ് ഫെറർ പള്ളിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.