മംഗളൂരു: ധർമസ്ഥല കൂട്ട ബലാത്സംഗ-കൊലപാതകക്കേസുമായി ബന്ധപ്പെട്ട സ്ഫോടനാത്മകമായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉടൻ രൂപവത്കരിക്കണമെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പൊലീസ് അന്വേഷണത്തിനുശേഷം നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം പ്രകാശ് രാജ് പ്രകടിപ്പിച്ചു, എന്നാൽ, കാലതാമസം ശക്തരായ കുറ്റവാളികൾക്ക് നിർണായക തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.മുഖ്യമന്ത്രിയുടെ വാക്കുകളിൽ തനിക്ക് വിശ്വാസമുണ്ട്.
പക്ഷേ, ഈ ക്രൂരമായ കൊലപാതകികളെയും അവരെ സംരക്ഷിക്കുന്ന നിന്ദ്യരായ പിശാചുക്കളെയും വിശ്വസിക്കാൻ കഴിയില്ല. അന്വേഷണം വൈകാതിരിക്കാനും തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനും അടിയന്തര നടപടി സ്വീകരിക്കണം. എസ്.ഐ.ടി രൂപവത്കരിച്ച് ഇതുവരെയുള്ള അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.