ആശ്വാസ് കൗൺസലിങ് സെന്ററിന്റെയും എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ കരിയർ ഗൈഡൻസ് പ്രോഗ്രാമില്‍ ജമാഅത്തെ ഇസ്ലാമി കേരള, ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് സംസാരിക്കുന്നു
ബംഗളൂരു: ആശ്വാസ് കൗൺസലിങ് സെന്ററിന്റെയും എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ കരിയർ ഗൈഡൻസ് പ്രോഗ്രാം മാറത്തഹള്ളി എഡിഫിസ് വണ്ണിൽ നടന്നു. നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി കേരള, ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
ഭാവിയെക്കുറിച്ച് ലക്ഷ്യബോധമുള്ള വിദ്യാർഥികൾ വളർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. എച്ച്.ഡബ്ല്യു.എ, ആശ്വാസ് ചീഫ് പാട്രൺ അനൂപ് അഹ്മദ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ആർ.വി. എൻജിനീയറിങ് കോളജ് അസിസ്റ്റന്റ് പ്രഫസറും കരിയർ കൗൺസിലറുമായ ഡോ. ഷമാൻ ക്ലാസിന് നേതൃത്വം നൽകി. ഓരോരുത്തരും അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കണമന്ന് അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു.
മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ് തുടങ്ങി 20ലധികം വ്യത്യസ്ത വിഷയങ്ങളിലുള്ള മെന്റർമാരുമായി സംവദിക്കാൻ വിദ്യാർഥികൾക്ക് സാധിച്ചു. എച്ച്.എം.എസ് അക്കാദമിക് ഡയറക്ടർ ശബീർ മുഹ്സിൻ മെന്റർമാരെ അനുമോദിച്ചു. എച്ച്.ഡബ്ല്യു.എ സെക്രട്ടറി ഷഹീം തറയിൽ നന്ദി പറഞ്ഞു. ആശ്വാസ് സെക്രട്ടറി ഷഫ്ന ഫഹീം, ഫെബീന അബു, സമീന അനീസ്, നാസിഹ് വണ്ടൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.