ബംഗളൂരു: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ജോലി ചെയ്യുന്ന മലയാളികളായ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചുനല്‍കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഡിസംബര്‍ ഒമ്പത്, 11 ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ്.
കേരളത്തില്‍നിന്നുള്ള നിരവധി പേര് ബംഗളൂരുവിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്നു. ജനാധിപത്യ അവകാശം വിനിയോഗിക്കുന്നതില്‍ വീഴ്ച സംഭവിക്കാന്‍ പാടില്ല. കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, കട ഉടമകള്‍ എന്നിവര്‍ ജീവനക്കാര്‍ക്ക് മൂന്നു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്നും തൊഴില്‍ ഉടമകള്‍ പൂര്‍ണമായി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.