പ്രകാശ് രാജ്
Posted On
date_range Updated On
date_range അർഹർ വേറെയുണ്ട്, നാടക അക്കാദമി അവാർഡ് വേണ്ട -പ്രകാശ് രാജ്
ബംഗളൂരു: സംസ്ഥാന സർക്കാറിന്റെ പുരസ്കാരമായ കർണാടക നാടക അക്കാദമി അവാർഡ് നിരസിച്ച് നടൻ പ്രകാശ് രാജ്. താൻ നാടക രംഗത്തേക്ക് അടുത്തിടെയാണ് തിരിച്ചുവന്നതെന്നും ഈ പുരസ്കാരം അർഹിക്കുന്ന നിരവധി പേർ നാടക മേഖലയിലുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. നാടകരംഗത്ത് തനിക്ക് ഇനിയുമേറെ ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സമഗ്ര സംഭാവനക്കുള്ള വിഭാഗത്തിൽ പ്രകാശ് രാജിന് അവാർഡ് പ്രഖ്യാപിച്ചത്. മുൻ മന്ത്രിയും നടിയുമായ ഉമാശ്രീ ഉൾപ്പെടെ 93 പേരാണ് ഇത്തവണ ബഹുമതിക്ക് അർഹരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.