മാണ്ട്യയിലെ കർഷക സമരക്കാർ പൊലീസുമായി തർക്കത്തിൽ

കാവേരി ജല പ്രശ്നത്തിൽ മാണ്ട്യ തിളക്കുന്നു; കർഷകരുടെ ബംഗളൂരു-മൈസൂരു അതിവേഗ പാത ഉപരോധം പൊലീസ് തടഞ്ഞു

ബംഗളൂരു:കൃഷ്ണ രാജ സാഗര(കെ.ആർ.എസ്)അണക്കെട്ടിലെ വെള്ളം തമിഴ് നാടിന് നൽകാനുള്ള കർണാടക സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് മാണ്ട്യയിലെ കർഷകർ ചൊവ്വാഴ്ച ബംഗളൂരു-മൈസൂരു അതിവേഗ പാത ഉപരോധിക്കാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു.കർണാടക റൈത സംഘ(കെആർആർഎസ്) നേതൃത്വത്തിലാണ് പ്രക്ഷോഭം.

അതിവേഗ പാതയിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതിനെത്തുടർന്ന് കർഷകർ മാണ്ട്യ നഗരത്തിലെ ജയചാമരാജ സർക്ളിൽ പ്രതിഷേധം സംഘടിപ്പിച്ചു.അക്രമ സാധ്യത മുന്നിൽ കണ്ട് 300 ലേറെ പൊലീസുകാരേയും മൂന്ന് കമ്പനി ദ്രുതകർമ്മ സേനയേയും സ്ഥലത്ത് വിന്യസിച്ചിരുന്നു. ബിജെപി,ജെഡിഎസ് പിന്തുണയോടെയാണ് കർഷക സമരം.

Tags:    
News Summary - Police stopped farmers' blockade of Bengaluru-Mysore Expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.