ദർശൻ, രവി
മംഗളൂരു: കുടക് മടിക്കേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹണി ട്രാപ് കേസിൽ രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. മടിക്കേരി ടൗണിലെ ഡെച്ചൂർ ഹൗസിങ് ബോർഡ് കോളനിയിൽ താമസിക്കുന്ന പെയിന്റ് കടയിലെ ജീവനക്കാരൻ ബി.എ. ദർശൻ റൈ (25), ഓട്ടോ ഡ്രൈവർ എസ്. രവി (35) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി. രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.
സിദ്ധാപുര റോഡിലെ അശോകപുരയിൽ താമസിക്കുന്ന രചനയും മാതാവ് മാലതിയുമാണ് നേരത്തേ അറസ്റ്റിലായത്. മാണ്ഡ്യ ജില്ലയിലെ മദ്ദൂർ സ്വദേശിയും ബംഗളൂരു ചാമരാജ്പേട്ടിൽ താമസക്കാരനുമായ എച്ച്.പി. മഹാദേവയാണ് (39) ഹണിട്രാപ്പിന് കഴിഞ്ഞ ശനിയാഴ്ച ഇരയായത്. അടിവസ്ത്രം മാത്രം ധരിച്ച അവസ്ഥയിൽ ഓടി മടിക്കേരി ടൗൺ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ ഇര പരാതി നൽകുകയായിരുന്നു. പൊലീസ് സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിനായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.