Posted On
date_range Updated On
date_range പോക്സോ കേസ്: പ്രതിക്ക് 20 വർഷം തടവ്
ബംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും വിധിച്ചു. ബംഗളൂരു സോമസുന്ദര പാളയ സ്വദേശിക്കാണ് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം ശിക്ഷയും വിധിച്ചു.
ഈ കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന് ഒമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. 2021 ഏപ്രിൽ മൂന്നിന് ബംഗളൂരു ബന്ദെപാളയയിലാണ് സംഭവം.സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.