കൈരളി കലാസമിതി പ്ലാറ്റിനം ജൂബിലി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം എച്ച്.എ.എൽ
മുൻ ചെയർമാൻ പദ്മശ്രീ ഡോ. സി.ജി. കൃഷ്ണദാസ് നായർ നിർവഹിച്ചപ്പോൾ
ബംഗളൂരു: കൈരളി കലാസമിതി 10 കോടി രൂപ ചെലവിൽ നിർമിക്കുന്ന പ്ലാറ്റിനം ജൂബിലി കെട്ടിടത്തിന് തറക്കല്ലിട്ടു. എച്ച്.എ.എൽ മുൻ ചെയർമാൻ പദ്മശ്രീ ഡോ. സി.ജി. കൃഷ്ണദാസ് നായർ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.
കൈരളി കലാ സമിതിയുടെ കീഴിൽ നിലവിൽ കൈരളി നിലയം നഴ്സറി ആൻഡ് കിന്റർ ഗാർട്ടൻ, കൈരളി നിലയം ഇംഗ്ലീഷ് ഹയർ പ്രൈമറി, കൈരളി നിലയം ഹൈസ്കൂൾ, കൈരളി നിലയം സെൻട്രൽ സ്കൂൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്നും പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ കോളജ് ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കൈരളി നിലയം കാമ്പസിൽ നടന്ന ചടങ്ങിൽ ഡോ. സി.ജി. കൃഷ്ണദാസ് മുഖ്യാതിഥിയായി. പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, ട്രഷറർ വി.എം. രാജീവ്, ജോയന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ, അസി. സെക്രട്ടറി സി. വിജയകുമാർ, പ്രധാനാധ്യാപകമാരായ എ. ബിന്ദു, സുധ വിനീതൻ, ശ്രീവിദ്യ എന്നിവർ നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങളായ ടി.വി. നാരായണൻ, എ. മധുസൂദനൻ, കെ. നന്ദകുമാർ, വി. രാജൻ, ടി.ജെ. പീറ്റർ, എൻ.ബി. മധു, പി.വി.എൻ. ബാലകൃഷ്ണൻ, സതീദേവി, ഒ.വി. സുജയൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.