Posted On
date_range Updated On
date_range വൈദ്യുതി മുടങ്ങുന്നതിനെതിരെ പരാതിയുമായി ജനങ്ങൾ
ബംഗളൂരു: കഠിനമായ ചൂട് ജീവിതം ദുസ്സഹമാക്കിയതിനു പുറമെ രാത്രികാലങ്ങളിലെ പവർ കട്ടിനെതിരെ പരാതിയുമായി ജനങ്ങൾ. ഈ വേനൽക്കാലത്ത് ലോഡ് ഷെഡ്ഡിങ് ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ചൂട് കൂടിയതുമൂലം ഉപയോഗം വർധിച്ചതാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണമെന്ന് ബംഗളൂരു വൈദ്യുതി വിതരണ കമ്പനി (ബെസ്കോം) ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ പരമാവധി വേഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ബെസ്കോം അധികൃതർ പറഞ്ഞു. യെലഹങ്ക, ജെ.പി നഗർ, എച്ച്.എസ്.ആർ ലേ ഔട്ട്, മാറത്തഹള്ളി, നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.