ക​ട​ല മാ​ഹാ​ത്മ്യ​വു​മാ​യി ക​ട​ല​ക്കാ​യ് പ​രി​ഷെ

ബം​ഗ​ളൂ​രു: ക​ട​ല​യു​ടെ വൈ​വി​ധ്യ ഇ​ന​ങ്ങ​ളും വി​ഭ​വ​ങ്ങ​ളു​മാ​യി ആ​ഘോ​ഷ​പൂ​ർ​വം ന​ഗ​ര​ത്തി​ൽ ‘ക​ട​ല​ക്കാ​യ് പ​രി​ഷെ​ക്ക്’ (ക​ട​ല മേ​ള) തു​ട​ക്കം. ബ​സ​വ​ന​ഗു​ഡി ദൊ​ഡ്ഡ ഗ​ണ​പ​തി ക്ഷേ​ത്ര പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച മേ​ള ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും. 350 സ്റ്റാ​ളു​ക​ളി​ലാ​യി വൈ​വി​ധ്യ​മു​ള്ള വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു റൂ​റ​ൽ ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ക​ർ​ഷ​ക​രാ​ണ് ഏ​റെ​യും ക​ട​ല വി​ൽ​പ​ന​ക്കെ​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ർ​ഷം​തോ​റും ന​ട​ക്കു​ന്ന മേ​ള ക​ട​ല പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​മേ​ള കൂ​ടി​യാ​ണ്. ഇ​തി​ന് പു​റ​മെ, നാ​ട്ടു​ച​ന്ത​യെ ഓ​ർ​മ​പ്പെ​ടു​ത്തും വി​ധം വ​സ്ത്ര​ങ്ങ​ളു​ടെ​യും ഗൃ​ഹോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും ക​ച്ച​വ​ട​ക്കാ​രും എ​ത്തും. ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി മേ​ള പ​രി​സ​രം നാ​ലു​നാ​ൾ ഉ​ത്സ​വാ​ന്ത​രീ​ഷ​ത്തി​ല​മ​രും. മേ​ള​യി​ൽ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ തു​ണി​സ​ഞ്ചി ക​രു​ത​ണം. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ബ​സ​വ​ന​ഗു​ഡി മേ​ഖ​ല​യി​ൽ ട്രാ​ഫി​ക് പൊ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. എ.​പി.​എ​സ് കോ​ള​ജ് ഗ്രൗ​ണ്ട്, രാ​മ​കൃ​ഷ്ണ ആ​ശ്ര​മ​ത്തി​ന് സ​മീ​പം എ​ൻ.​ആ​ർ കോ​ള​നി കോ​ഹി​നൂ​ർ ഗ്രൗ​ണ്ട്, ബു​ൾ ടെം​പ്ൾ റോ​ഡി​ലെ ഉ​ദ​യ​ഭാ​നു ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​ത്. 

Tags:    
News Summary - peanut fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.