മംഗളൂരു: ഫേസ്ബുക്കിലെ വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ കുടുങ്ങിയ ദക്ഷിണ കന്നട സ്വദേശിയായ യുവതിക്ക് 3.94 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. പരസ്യ വിഡിയോയിൽ കണ്ട നമ്പറിലാണ് യുവതി തട്ടിപ്പുകാരെ ബന്ധപ്പെട്ടത്. നാഷനൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എച്ച്.ആർ അസിസ്റ്റന്റ് ആണെന്ന് പരിചയപ്പെടുത്തിയ ആൾ കൂടുതൽ ആശയ വിനിമയത്തിനായി ടെലിഗ്രാം ലിങ്ക് നൽകി. ടെലിഗ്രാം ഗ്രൂപ്പിൽ ചേർന്ന ശേഷം, ട്രേഡിങ്ങുമായി ബന്ധപ്പെട്ട ജോലികൾ അവലോകനം ചെയ്ത് റേറ്റിങ് നൽകുന്നതിലൂടെ കമീഷൻ നേടാൻ കഴിയുമെന്ന് പറഞ്ഞു.
തുടക്കത്തിൽ, ചെറിയ ജോലികൾ പൂർത്തിയാക്കിയപ്പോൾ 180 രൂപയും 1040 രൂപയും കമീഷനായി ലഭിച്ചു. പിന്നീട് ഉയർന്ന കമീഷൻ നേടുന്നതിന് വിവിധ യു.പി.ഐ ഐ.ഡികൾ, സ്കാനർ കോഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു. തട്ടിപ്പുകാരെ വിശ്വസിച്ച് ഒന്നിലധികം ഇടപാടുകളിലായി 3,94,000 രൂപ കൈമാറി. എന്നാൽ, പിന്നീട് ഇവരെ ബന്ധപ്പെടാനായില്ല. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെയാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.