പുതുവർഷത്തിൽ മാതാപിതാക്കൾ ഫോട്ടോ ഷൂട്ടിന് സമ്മതിച്ചില്ല; ബി.ബി.എ വിദ്യാർഥിനി ജീവനൊടുക്കി

ബംഗളൂരു: ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ വിസമ്മതിച്ചതിൽ മനം നൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിന് അനുവദിക്കാത്തതിനാലാണ് തിങ്കളാഴ്ച 21 വയസ്സുള്ള വർഷിനി ആത്മഹത്യ ചെയ്തത്. വർഷിനി ജയനഗർ കോളേജിൽ ബി.ബി.എ വിദ്യാർഥിനിയാണ്. സുധമാനഗർ നിവാസിയായ ഈ പെൺകുട്ടി ഫോട്ടോഗ്രഫി കോഴ്സും പഠിച്ചിരുന്നു.

പുതുവത്സരത്തിന് മാളിൽ വച്ച് നടക്കുന്ന ഫോട്ടോഷൂട്ടിന് തയ്യാറായി നിന്ന വർഷിനിയെ മാതാപിതാക്കൾ തടഞ്ഞു. തുടർന്ന് വിദ്യാർഥിനി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ വിൽസൺ ഗാർഡൻ പൊലീസ് കേസെടുത്തു.

Tags:    
News Summary - parents denied photoshoot; BBA student commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.