തേജസ്വി സൂര്യ
Posted On
date_range Updated On
date_range പഹൽഗാം ഇരയുടെ മകന് സൗജന്യമായി ബി.കോം സീറ്റ്
ബംഗളൂരു: കഴിഞ്ഞമാസം 22ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മകൻ അഭിജയക്ക് ബംഗളൂരുവിലെ കോളജിൽ സൗജന്യ ബിരുദ സീറ്റ് അനുവദിച്ചു.
ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുടെ അഭ്യർഥന പരിഗണിച്ച് ആർ.വി കോളജാണ് അഭിജയക്ക് ബി.കോം സീറ്റ് അനുവദിച്ചത്.
പി.യു.സി പരീക്ഷയിൽ 97 ശതമാനം മാർക്ക് വിദ്യാർഥി നേടിയിരുന്നു. ഈ നേട്ടം ആഘോഷിക്കാൻ കുടുംബം കശ്മീരിലേക്ക് പോയപ്പോഴായിരുന്നു ഭീകരാക്രമണം നടന്നത്. കോഴ്സ് ഫീസ് സൗജന്യമാക്കിയതിന് പുറമെ, അഭിജയക്ക് താമസവും ഭക്ഷണവും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.