മ​ല്ലേ​ശ്വ​ര​ത്തെ സാ​ങ്കി ലേ​ക്​ പ​രി​സ​ര​ത്ത്​ തു​റ​ന്ന ന​മ്മ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​

സാ​ങ്കി ലേ​ക്കി​ൽ ന​മ്മ ക്ലി​നി​ക്​ തു​റ​ന്നു

ബം​ഗ​ളൂ​രു: മ​ല്ലേ​ശ്വ​ര​ത്തെ സാ​ങ്കി ലേ​ക് പ​രി​സ​ര​ത്ത്​ ന​മ്മ ക്ലി​നി​ക്​ തു​റ​ന്നു. മ​ണ്ഡ​ലം എം.​എ​ൽ.​എ​യും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​മാ​യ ഡോ. ​സി.​എ​ൻ. അ​ശ്വ​ത്​ നാ​രാ​യ​ൺ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. 15 വ​ർ​ഷ​ത്തി​ന്​ മു​മ്പ്​ മ​ല്ലേ​ശ്വ​രം പ​രി​ധി​യി​ൽ ര​ണ്ട്​ പ്രാ​ഥ​മി​കാ​രോ​ഗ്യ​​കേ​ന്ദ്ര​ങ്ങ​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

നി​ല​വി​ൽ ഏ​ഴ്​ ന​മ്മ ക്ലി​നി​ക്കു​ക​ൾ, ഒ​രു ഇ​ന്‍റ​ഗ്രേ​റ്റ​ഡ്​ അ​ർ​ബ​ൻ ​പ്രൈ​മ​റി ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ എ​ന്നി​വ​യു​ണ്ട്. ഇ​തി​ൽ അ​ഞ്ച്​ ന​മ്മ ക്ലി​നി​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ബാ​ക്കി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ങ്കി ലേ​ക്കി​ലെ ക്ലി​നി​ക്ക്​ രാ​വി​​ലെ 6.45 മു​ത​ൽ 10.30 വ​രെ​യും ​വൈ​കു​ന്നേ​രം നാ​ല്​ മു​ത​ൽ ഏ​ഴ്​ വ​രെ​യു​മാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ക. ത​ടാ​ക പ​രി​സ​ര​ത്ത്​ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ്​ ന​ട​ക്കാ​നെ​ത്തു​ന്ന​ത്. ഇ​വ​ർ​ക്ക്​ കൂ​ടി ഉ​പ​കാ​ര​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ്​ ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. 

Tags:    
News Summary - Our clinic opened in Sangi Lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.