ച​ല​ച്ചി​ത്രാ​ഭി​ന​യ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

ബം​ഗ​ളൂ​രു: ബി​ഗ് സ്ക്രീ​നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടു​ദി​വ​സ​ത്തെ ച​ല​ച്ചി​ത്രാ​ഭി​ന​യ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ഗൊ​ട്ടി​ക്ക​രെ ക​ലേ​ന അ​ഗ്ര​ഹാ​ര​യി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല​യി​ൽ മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തെ പ്ര​മു​ഖ​ർ നേ​തൃ​ത്വം ന​ൽ​കി. സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ വേ​ണു​ഗോ​പാ​ൽ, തി​യ​റ്റ​ർ പ്ര​വ​ർ​ത്ത​ക​രും സം​വി​ധാ​യ​ക​രു​മാ​യ കെ.​കെ. പു​രു​ഷോ​ത്ത​മ​ൻ, മി​നി ഐ.​ജി., പ്ര​ദീ​പ് ഗോ​പാ​ൽ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ആ​റു മു​ത​ൽ 14 വ​രെ​യു​ള്ള​വ​രെ ഒ​രു വി​ഭാ​ഗ​ത്തി​ലും 15 മു​ത​ൽ മു​തി​ർ​ന്ന​വ​രെ മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ലും ചേ​ർ​ത്ത് ബാ​ച്ചു​ക​ളാ​യാ​ണ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ക്യാ​മ്പ് ഡ​യ​റ​ക്ട​ർ പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Tags:    
News Summary - Organized Cinematography Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.