എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെയും എസ്.ഐ.ഒ കേരള ബംഗളൂരു ചാപ്റ്ററിന്റെയും നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ ബ്ലഡ് സെന്ററുമായി സഹകരിച്ച് കോൾസ്
പാർക്ക് ഹിറാ സെന്ററിൽ നടന്ന രക്തദാന ക്യാമ്പിൽനിന്ന്
ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെയും എസ്.ഐ.ഒ കേരള ബംഗളൂരു ചാപ്റ്ററിന്റെയും നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ ബ്ലഡ് സെന്ററുമായി സഹകരിച്ച് കോൾസ് പാർക്ക് ഹിറാ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ ക്യാമ്പ് പ്രവർത്തിച്ചു. എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ്, എസ്.ഐ.ഒ കേരള ബംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ഫഹദ്, എച്ച്.ഡബ്ല്യു.എ പ്രൊജക്ട് കോഓഡിനേറ്റർ നാസിഹ്, അംഗങ്ങളായ ഹിജാസ്, മുഫാസിൽ, ബാസിത്, അജ് വദ്, ഫാത്തിമ, ബാബിൽ, ഫാറൂഖ്, നഫീസ, ഇബ്റാഹീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.