ബംഗളൂരു : പാകിസ്താനെതിരായ ‘ഓപറേഷൻ സിന്ദൂരിൽ’ പങ്കെടുക്കുന്ന ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും ധാർമിക പിന്തുണ നൽകുന്നതിനുമായി, ടീം മൈസൂർ ഞായറാഴ്ച മൈസൂരു നഗരത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. നൂറോളം ഇരുചക്രവാഹനങ്ങളിലായി 150ൽ അധികം പേർ പങ്കെടുത്ത ബൈക്ക് റാലി ദേശീയപതാകയേന്തി കോട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിന് മുന്നിൽ ഫ്ലാഗ് ഓഫ് ചെയ്തു.
മുൻ സൈനികർ, ബി.ജെ.പി നേതാവ് ഡോ. ശുശ്രുത ഗൗഡ, ടീം മൈസൂർ അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റാലി. സിൽവർ ജൂബിലി ക്ലോക്ക് ടവർ, ഗാന്ധി സ്ക്വയർ, സയാജി റാവു റോഡ്, ഡഫറിൻ ക്ലോക്ക് ടവർ, ദേവരാജ് അർസ് റോഡ്, നാരായൺ ശാസ്ത്രി റോഡ്, ചാമരാജ ഡബിൾ റോഡ് വഴി കടന്നുപോയ റാലി അഗ്രഹാര സർക്കിളിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.