ഉമ്മൻ ചാണ്ടി ട്രോഫി രാഹുൽ മാങ്കൂട്ടത്തിൽ കൈമാറുന്നു
ബംഗളൂരു: 16 ടീമുകൾ മാറ്റുരച്ച ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബാൾ ചാമ്പ്യൻഷിപ് മത്സരത്തിൽ അക്വാറിസ്റ്റ് പൂൾസ് എഫ്.സിയും സ്പോർട്സ് ബേസ് ഇ സിറ്റിയും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ ഏകപക്ഷീയ ഗോളിന് അക്വാറിസ്റ്റ് വിജയികളായി ഒന്നാം സമ്മാനമായ കാൽ ലക്ഷം രൂപയും ഉമ്മൻ ചാണ്ടി മെമ്മോറിയൽ ട്രോഫിയും കരസ്ഥമാക്കി.
രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 10000 രൂപയും ട്രോഫിയും വിജയികൾക്ക് കേരള യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ കൈമാറി.
കന്നട സിനിമ നടനും നിർമാതാവുമായ ഡോ. അരുൺ ദേവസ്യ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, ഒ. മഞ്ജു, ബംഗളൂരു സൗത്ത് ഡി.സി.സി പ്രസിഡന്റ് ജി. കൃഷ്ണപ്പ, കർണാടക ഗവ. ഗാരന്റി ഇമ്പ്ലിമെന്റേഷൻ ബോർഡ് ചെയർമാൻ, അഡ്വ. പ്രവീൺ കുമാർ (മണ്ഡപ പഞ്ചായത്ത് പ്രസിഡന്റ്), രവികുമാർ ഹുളിമംഗല പഞ്ചായത്ത് പ്രസിഡന്റ്.
ബംഗളൂരു കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, സുവർണ കർണാടക കേരള സമാജം ജനറൽ സെക്രട്ടറി രാജേന്ദ്രൻ എ.ആർ, എസ്.എൻ.ഡി.പി വൈസ് പ്രസിഡന്റ് വത്സൻ, വൈസ് മെൻ റീജനൽ ഡയറക്ടർ ബിജു കോലംകുഴി, ബംഗളൂരു നോർത്ത് വെസ്റ്റ് സമാജം പ്രസിഡന്റ് പ്രമോദ് നമ്പ്യാർ, ഐമ്മ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബിനു ദിവകാരൻ, ബംഗളൂരു നോർത്ത് ഐ.എൻ.ടി.യു.സി മുൻ പ്രസിഡന്റ് ബിജോയ് ജോൺ.
ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് പ്രസിഡന്റ് അഡ്വ. മെന്റോ ഐസക്, തേജസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് മധു കാലമാനൂർ, നന്മ കേരള സമാജം പ്രസിഡന്റ് ഹരിദാസ്, വി.റ്റി. തോമസ്, ജോഷി കരിങ്ങോഴക്കൽ, സുമേഷ് എബ്രഹാം, ജിജു ജോസ്, സുഭാഷ്, മറ്റു പ്രമുഖ നേതാക്കളും, ജിഗണി അസോസിയേഷൻ, എസ്.ബി.എം.എ, എൻ.എസ്.എസ്. എന്നിവർ പ്രസംഗിച്ചു.
അഡ്വ. സത്യൻ പുത്തൂർ, വിനു തോമസ്, അലക്സ് ജോസഫ്, ജോണിച്ചൻ വി.ഒ, ആന്റോ എം.പി, ജെയ്സൺ ലൂക്കോസ്, ഡോ. നകുൽ ബി.കെ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.