ഓൺലൈൻ തട്ടിപ്പ്; 19കാരന് നഷ്ടമായത് 4.8 ലക്ഷം
ബംഗളൂരു: സ്റ്റോക്ക് മാർക്കറ്റിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവാവിന് നഷ്ടമായത് 4.8 ലക്ഷം രൂപ. ബാഗൽകോട്ട് സ്വദേശിയായ മുസമ്മിൽ ഖാൻ പത്താൻ എന്ന 19കാരനാണ് തട്ടിപ്പിനിരയായത്. ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്ത് എ3 സ്റ്റോക്ക് മാർക്കറ്റ് എലൈറ്റ് ചാറ്റ് എന്ന പേരിലുള്ള ഗ്രൂപ്പിലേക്ക് ഇദ്ദേഹത്തെ അജ്ഞാത വ്യക്തികൾ ചേർക്കുകയായിരുന്നു. ഇവരുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച മുസമ്മിൽ ആഗസ്റ്റ് 23നും സെപ്റ്റംബർ 6നുമിടയിൽ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കായി 4.8 ലക്ഷം രൂപ കൈമാറി. തുടർന്ന് ഗ്രൂപ്പിനെക്കുറിച്ച് വിവരമില്ലാതായതോടെയാണ് തട്ടിപ്പിനിരയായത് തിരിച്ചറിയുന്നത്. തുടർന്ന് പരാതിയും നൽകി. സംഭവത്തിൽ ഉഡുപ്പി സൈബർ ഇക്കോണമിക് ആൻഡ് നാർകോട്ടിക് പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.