ചൈത്ര

ഒരു വയസുള്ള മകളെ അരയിൽ കെട്ടിയ നിലയിൽ യുവതിയുടെ ജഡം പുഴയിൽ

മംഗളൂരു:യുവതിയുടേയും ഒരു വയസുള്ള മകളുടേയും ജഡങ്ങൾ ശനിയാഴ്ച നേത്രാവതി പുഴയിൽ കണ്ടെത്തി.നഗര പരിസരത്തെ അഡ്യാർപദവിൽ ചൈത്രയും(30) കുട്ടിയുമാണ് ഹരേക്കള-പാവൂർ അണക്കെട്ട് പരിസരത്ത് മരിച്ചത്.

യുവതിയുടെ അരക്കെട്ടിൽ ബന്ധിച്ച നിലയിലായിരുന്നു കുട്ടി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ചൈത്രയെ കാണാനില്ലായിരുന്നു. കുട്ടിയേയും എടുത്ത് വെള്ളിയാഴ്ച വൈകുന്നേരം പുഴക്കരയിൽ എത്തിയ യുവതി നടപ്പാതയിലൂടെ പാവൂർ ഗഡിഗഡ്ഡെ ഭാഗത്തേക്ക് നീങ്ങുന്നത് കണ്ടതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൊണാജെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

Tags:    
News Summary - One year old daughter tied around her waist The body of the young woman in the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.