മംഗളൂരു: ബണ്ട്വാൾ മെൽകർ വനിത കോളജിന് മുന്നിൽ ബസ് കാത്തു നിന്ന സ്കൂൾ വിദ്യാർഥിനിയെ ചോക്ലേറ്റ് നൽകി ബൈക്കിൽ തട്ടിക്കൊണ്ടുപോവാൻ ശ്രമം.സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ കെ.അബൂബക്കർ സിദ്ദീഖിനെ(32) പൊലീസ് അറസ്റ്റ് ചെയ്തു.
യുവാവിന്റെ പിടിയിൽ നിന്ന് കുതറിയ കുട്ടി പാതയോരത്ത് വീണു . തുടർന്ന് വനിത കോളജ് അധികൃതർ അറിയിച്ചതിനെത്തുടർന്ന് എത്തിയ പിതാവ് മകളെ ബണ്ട്വാൾ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ യുവാവ് നൽകിയ ലഹരി ചോക്ലേറ്റ് കഴിച്ചാണ് കുട്ടി വീണതെന്ന ഊഹാപോഹം പരന്നു.കുട്ടിയെ പ്രവേശിച്ച ആശുപത്രി വൻ ജനക്കൂട്ടം വളഞ്ഞു. പരിശോധിച്ച പൊലീസ് ലഹരി ചോക്ലേറ്റ് അല്ലെന്ന് അറിയിച്ചതോടെയാണ് ആൾക്കൂട്ടം പിരിഞ്ഞു പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.