കേ​ര​ള സ​മാ​ജം മാ​ഗ​ഡി റോ​ഡ് സോ​ണി​ന്‍റെ ഓ​ണാ​ഘോ​ഷം സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേരള സമാജം ഓണാഘോഷം

ബംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്‍റെ ഓണാഘോഷം 'ഓണോത്സവ് 2022' സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഒ. എ. റഹീം അധ്യക്ഷത വഹിച്ചു.

പൊലീസ് ഡെപ്യൂട്ടി കമീഷണർ യതീഷ് ചന്ദ്ര മുഖ്യാതിഥിയായി. കേരള സമാജം പ്രസിഡന്‍റ് സി.പി. രാധാകൃഷ്‌ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, കെ.എൻ. ഇ ട്രസ്റ്റ് പ്രസിഡന്‍റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ കെ. മനാസ് , ആഘോഷ കമ്മിറ്റി കൺവീനർ സനിൽ കുമാർ, പ്രസാദ് ടി.എൻ., അനിൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

കലാപരിപാടികൾ, ചെണ്ടമേളം, പൊതുസമ്മേളനം, ഓണസദ്യ, ജോബി ജോൺ, ദുർഗ വിശ്വനാഥ് എന്നിവരുടെ ഗാനമേള, കോമഡി ഷോ, സിനി മാറ്റിക് ഡാൻസ് എന്നിവ നടന്നു.

Tags:    
News Summary - Onam celebration of Kerala Samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.