കുന്ദലഹള്ളി കേരളസമാജത്തിന്റെ ഓണാഘോഷ ഉദ്ഘാടനം
ബംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. സമാജം പ്രസിഡന്റ് മുരളി മണി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻമന്ത്രിയും മഹാദേവപുര നിയോജക മണ്ഡലം എം.എൽ.എയുമായ അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായിരുന്നു. പി. ഗോപകുമാർ ഐ.ആർ.എസ്, സാമൂഹിക പ്രവർത്തകയായ ഡോ. ഇന്ദുമതി, പ്രശസ്ത വയലിൻ കലാകാരൻ ഫ്രാൻസിസ് സേവ്യർ, ചലച്ചിത്ര പിന്നണിഗായിക ദുർഗ വിശ്വനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
'യൂത്ത് ബിസിനസ് ഐക്കൺ' പുരസ്കാരം ഇ.എൽ.വി പ്രോജക്ട്സിന്റെ എം.ഡി ഡോ. ഭാസ്കറിന് സമ്മാനിച്ചു. സമാജം അംഗങ്ങൾ വിവിധ കലാപരിപാടികൾ നടത്തി. 80 വയസ്സു കഴിഞ്ഞ അംഗങ്ങൾക്കുള്ള 'ഗുരുവന്ദനം', 10 ,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണം, പ്രശസ്ത ചിത്രകാരൻ ഷഫീഖ് പുനത്തിലിനുള്ള ആദരവ്, സ്മരണിക പ്രകാശനം എന്നിവയും നടത്തി. കണ്ണൂരിലെ 'അമ്മ' മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സൂപ്പർ മെഗാ ഷോ ആകർഷകമായി.
ഫ്രാൻസിസ് സേവ്യറുടെ വയലിൻ ഫ്യൂഷൻ, ദുർഗ വിശ്വനാഥിന്റെയും സംഘത്തിന്റെയും ഗാനമേള, ഹാസ്യ പരിപാടികൾ എന്നിവ ഉണ്ടായിരുന്നു. പുസ്തക പ്രദർശനം, സൗജന്യ ആരോഗ്യ പരിശോധന എന്നിവയും നടത്തി. സമാജം സെക്രട്ടറി രജിത് ചേനാരത്ത് സ്വാഗതവും ട്രഷറർ കെ. സന്തോഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.