വൈസ് മെൻ ഇൻറർനാഷനൽ ബാംഗ്ലൂർ ഡിസ്ട്രിക്ട് വൺ ഓണാഘോഷം പി. ഗോപകുമാർ
ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: വൈസ് മെൻ ഇൻറർനാഷനൽ ബാംഗ്ലൂർ ഡിസ്ട്രിക്ട് വൺ ഓണാഘോഷം ബാംഗ്ലൂർ കസ്റ്റംസ് ആൻഡ് ഇൻ ഡയറക്ട് ടാക്സ് അഡീഷനൽ കമീഷണർ പി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് മെൻ ബാംഗ്ലൂർ ഡിസ്ട്രിക്ട് വൺ ഗവർണർ എൽവിസ് ഗോഡ്ഫ്രെഡ് അധ്യക്ഷത വഹിച്ചു.
വൈസ് മെൻ ഇൻറർനാഷനൽ സൗത്ത് സെൻട്രൽ ഇന്ത്യ റീജനൽ ഡയറക്ടർ തോമസ് ജെ. ബിജു മുഖ്യാതിഥിയായിരുന്നു. മുൻ ഇൻറർനാഷനൽ ട്രഷറർ ഫിലിപ്സ് കെ. ചെറിയാൻ, ഡിസ്ട്രിക്ട് സെക്രട്ടറി സുമോജ് മാത്യു, ജേക്കബ് വർഗീസ്, ടി.എ. ജോർജുകുട്ടി, ടി.എൻ. ബാലകൃഷ്ണൻ, ടി.ഡി. കുര്യാക്കോസ് , പോൾ ടോം, ടെസി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. പൂക്കള മത്സരം, ഗാനമേള, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.
ബംഗളൂരു: ഡി.ആർ.ഡി.ഒയുടെ 36ാം ഓണാഘോഷം കവി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീലാൽ ശ്രീധർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രതീഷ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകൾ നൽകി. ജോയന്റ് സെക്രട്ടറി രഞ്ജിത്ത് നന്ദി പറഞ്ഞു. ഞായറാഴ്ച പൂക്കളമത്സരം ഡോ. രാജലക്ഷ്മി മേനോൻ ഉദ്ഘാടനം ചെയ്യും.
ഡി.ആർ.ഡി.ഒ ഓണാഘോഷം കവി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.