ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ പ്രിൻസിപ്പൽ സുജാത കെ. നായർ നിര്യാതയായി

ബംഗളൂരു: ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ പ്രിൻസിപ്പൽ സുജാത കെ. നായർ നിര്യാതയായി. ബംഗളൂരു രാമമൂർത്തി നഗർ സന്തോഷ് റെഡ്ഡി ലേഔട്ട് പാഞ്ചജന്യത്തിലായിരുന്നു താമസം.

കണ്ണൂർ തളിപ്പറമ്പ് കുന്നുമ്മൽ വീട്ടിൽ കാർത്യായനിയുടെയും പരേതനായ സി.വി. നാരായണൻ നായരുടെയും മകളാണ്. മകൻ: അഭിനവ്.

തിങ്കളാഴ്ച ഉച്ചക്ക് 12 മുതൽ 1.30 വരെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ശെവകീട്ട് മൂന്നിന് കൽപള്ളി വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കും.

നിര്യാണത്തിൽ കേരള സമാജം ദൂരവാണി നഗർ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

News Summary - obit Sujatha K Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.