സച്ചിൻ എസ്. സിയാദ്
ബംഗളൂരു: മൈസൂരു ബസ് സ്റ്റാൻഡിന് സമീപം മലയാളി യുവാവ് കുഴഞ്ഞുവീണുമരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് ചുള്ളാളം കൂനനൻ വേങ്ങ മർഹബ മൻസിലിൽ സച്ചിൻ എസ്. സിയാദ് (29) ആണ് മരിച്ചത്. ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് ഏപ്രിൽ നാലിന് വീട്ടിൽനിന്ന് ഇറങ്ങിയതാണ് യുവാവ്.
മൈസൂർ ബസ്സ്റ്റാൻഡിന് സമീപം ഞായറാഴ്ച രാവിലെ ബസിറങ്ങി നടന്നുപോകവെ കുഴഞ്ഞുവീഴുകയായിരുന്നു. മുമ്പ് കുറച്ചുകാലം സൗദിയിൽ ജോലി ചെയ്തിരുന്നു. പൊലീസ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് സുവർണ കർണാടക കേരള സമാജം മൈസൂരു സോൺ ഭാരവാഹികൾ സഹായം നൽകി. മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലേക്ക് കൊണ്ടുപോയി. പരേതനായ സിയാദാണ് പിതാവ്. മാതാവ്: ഷീജ. സഹോദരങ്ങൾ: സഞ്ജന (യു.കെ), സോഹൻ (യു.കെ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.