ബംഗളൂരു: കർണാടക സർക്കാർ പുതിയ ഡിജിറ്റൽ ഇ- സ്റ്റാമ്പ് (ഡി.ഇ.എസ്) സംവിധാനം ആരംഭിച്ചു. ഡിജിറ്റല്‍ മുദ്ര പത്രത്തിന്‍റെ കാര്യക്ഷമത, സുതാര്യത, സുരക്ഷ എന്നിവ മുന്‍നിര്‍ത്തിയാണിത്. ഏജന്‍റിന്‍റെയോ ഇടനിലക്കാരുടെയോ സഹായമില്ലാതെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മുഖേന സ്റ്റാമ്പ് പേപ്പറുകൾ കൈകാര്യം ചെയ്യാന്‍ സംവിധാനം സഹായിക്കുമെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.
രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. വസ്തുവിൽപന, വാടക കരാറുകൾ, സത്യവാങ്മൂലം തുടങ്ങിയ വിവിധ ഇടപാടുകൾ എന്നിവക്കാണ് സ്റ്റാമ്പ് പേപ്പറുകൾ ഉപയോഗിക്കുന്നത്. സംസ്ഥാനത്തുടനീളം ഡിജിറ്റൽ ഇ- സ്റ്റാമ്പുകളുടെ ഉപയോഗം ഉടൻ നിർബന്ധമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ നാസിക് സെക്യൂരിറ്റി പ്രസിൽ സ്റ്റാമ്പ് പേപ്പറുകൾ അച്ചടിച്ച് ലൈസൻസുള്ള വെണ്ടർമാർ വഴിയാണ് വിതരണം ചെയ്തിരുന്നത്.
വ്യാജ സ്റ്റാമ്പ് പേപ്പറും ഉപയോഗിച്ച സ്റ്റാമ്പ് പേപ്പറും ഉപയോഗിക്കുന്നതായി തെൽഗി അഴിമതിയിലൂടെ തെളിഞ്ഞതോടെയാണ് അച്ചടിച്ച സ്റ്റാമ്പ് പേപ്പറുകൾ നിര്‍ത്തലാക്കി ബദല്‍ മാര്‍ഗങ്ങള്‍ തേടിയത്. സംസ്ഥാനത്തുടനീളം ഇ- സ്റ്റാമ്പ് പേപ്പറുകൾ വിതരണം ചെയ്യുന്നതിന് സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനെ (എസ്.എച്ച്.സി.ഐ.എല്‍) നിയമിച്ചു.
ഇന്‍റര്‍നെറ്റ് കണക്ഷൻ ഉപയോഗിച്ച് ലോകത്തെവിടെ നിന്നുമുള്ള ആളുകള്‍ക്കും സ്വന്തമായി ഡിജിറ്റൽ ഇ- സ്റ്റാമ്പുകൾ നിര്‍മിക്കാന്‍ സാധിക്കും. പേമെന്‍റുകള്‍ ഡിജിറ്റലായി ചെയ്യാം. ആധാർ അധിഷ്ഠിത ഡിജിറ്റല്‍ ഒപ്പാണ് ഇതില്‍ ഉപയോഗിക്കുന്നത്. സ്റ്റാമ്പ് പേപ്പറിന്റെ ഉള്ളടക്കം ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ ഒപ്പിടുന്നത്. കൂട്ടിച്ചേര്‍ക്കലുകള്‍ സാധ്യമല്ല. ഡിജിറ്റൽ സ്റ്റാമ്പിങ് ചെയ്ത എല്ലാ രേഖകളും സുരക്ഷിതമായി സൂക്ഷിക്കാനും യഥാർഥ രേഖകളുടെ നഷ്ടം, കേടുപാടുകൾ, ദുരുപയോഗം എന്നിവ തടയാനും സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.