കാരുണ്യ ബംഗളൂരു നോർക്ക റൂട്ട്സ് ബംഗളൂരു ശാഖയുടെ
ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നോർക്ക അംഗത്വ വിതരണ ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range നോർക്ക അംഗത്വ വിതരണ ക്യാമ്പ് നടത്തി
ബംഗളൂരു: കാരുണ്യ ബംഗളൂരു നോർക്ക റൂട്ട്സ് ബംഗളൂരു ശാഖയുടെ ആഭിമുഖ്യത്തിൽ നോർക്ക ഐ.ഡി കാർഡ്, നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് അംഗത്വ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. നോർക്ക ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്ത് നോർക്ക നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികൾ വിശദീകരിച്ചു. കാരുണ്യ ബംഗളൂരൂ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷതവഹിച്ചു.
ട്രഷറർ കെ.പി. മധുസൂദനൻ, ട്രസ്റ്റിമാരായ ഖാദർ മൊയ്തീൻ, രാജേന്ദ്രൻ, പൊന്നമ്മ ദാസ്, കെ.കെ. തമ്പാൻ, ശ്രീകാന്ത്, ആന്റണി, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.