Posted On
date_range Updated On
date_range കൃഷ്ണക്കെതിരെ ചെക്ക് കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
ബംഗളൂരു: ചെക്ക് തട്ടിപ്പ് കേസിൽ ഹാജരാവാത്തതിന് മൈസൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച ഇദ്ദേഹം കോടതിയിൽ ഹാജരാവാത്തതിനെത്തുടർന്നാണിത്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കൃഷ്ണ നൽകിയ പരാതിയിൽ പരാമർശിച്ച സ്ഥലങ്ങളിൽ ലോകായുക്ത സംഘം ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ചെക്ക് കേസിൽ ഹാജരാവാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.