മൈസൂരു-കുടക് ലോക്സഭ സീറ്റിൽ ബിജെ.പി സ്ഥാനാർഥി യദുവീർ കൃഷ്ണദത്ത വഡിയാർ മൈസൂരു ഡെപ്യൂട്ടി കമീഷണർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു
ബംഗളൂരു: മൈസൂരു രാജകുടുംബത്തിലെ ഇളമുറക്കാരനും മൈസൂരു-കുടക് ലോക്സഭ സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയുമായ യദുവീർ കൃഷ്ണദത്ത വഡിയാർ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു.
വരണാധികാരിയായ മൈസൂരു ഡെപ്യൂട്ടി കമീഷണർ മുമ്പാകെ നൽകിയ സത്യവാങ്മൂല പ്രകാരം യദുവീറിന് സ്വന്തമായി വീടോ ഭൂമിയോ വാഹനമോ ഇല്ല. എന്നാൽ, അഞ്ചു കോടിയാണ് 32കാരനായ അദ്ദേഹത്തിന്റെ ആകെ ആസ്തി.
കോൺഗ്രസിന്റെ എം. ലക്ഷ്മണയുമായാണ് യദുവീർ മൈസൂരു-കുടക് മണ്ഡലത്തിൽ പോരാടുന്നത്. പത്രിക സമർപ്പണത്തിന് അമ്മ പ്രമോദ ദേവിക്കും പാർട്ടി പ്രാദേശിക നേതാക്കൾക്കും ഒപ്പമാണ് യദുവീർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.