ബംഗളൂരു: ബന്ദിപ്പൂരിലെ രാത്രികാല ഗതാഗത നിരോധനം നീക്കരുതെന്ന് ആവശ്യപ്പെട്ട് ചാമരാജനഗറിലെ ഭുവനേശ്വരി സർക്കിളിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. സഞ്ജീവനി ട്രസ്റ്റിലെയും മറ്റ് പരിസ്ഥിതി സംഘടനകളിലെയും അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
രാത്രികാലത്ത് ഗതാഗതം അനുവദിക്കുന്നത് വന്യജീവികൾക്ക് ഭീഷണിയാകുമെന്നും പരിസ്ഥിതിയെ നശിപ്പിക്കുമെന്നും അതിനാൽ രാത്രികാല ഗതാഗത നിരോധനം തുടരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കർണാടക സർക്കാർ ഒരു ലോബിക്കും വഴങ്ങരുതെന്നും രാഷ്ട്രീയ നേട്ടത്തിനായി വന്യജീവികളെ അപകടത്തിലാക്കരുതെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധം കാരണം അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.