ബംഗളൂരു: 38ാമത് ദേശീയ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം. ഡിസംബർ 26 മുതൽ 30 വരെ ബംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കർണാടക ഒന്നും ഡൽഹി രണ്ടും സ്ഥാനങ്ങൾ നേടി. 20 സ്വർണം, 23 വെള്ളി, 24 വെങ്കല മെഡലുകൾ നേടിയാണ് കേരളം മൂന്നാമതെത്തിയത്.
ഗ്രാൻഡ് മാസ്റ്റർ രാജേന്ദ്രൻ ബാലൻ, ഏഷ്യൻ തൈക്വാൻഡോ ഡിസിപ്ലിനറി കമ്മിറ്റി ചെയർമാൻ മാസ്റ്റർ അബ്ദുറഹിമാൻ മംഗലശ്ശേരി, മാസ്റ്റർ രചന ചൗരസ്യ തുടങ്ങിയവർ നേതൃത്വം നൽകി. യുനൈറ്റഡ് തൈക്വാൻഡോ അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി എസ്.പി. ജോസി ചെറിയാൻ, ട്രഷറർ ഭാസ്കരൻ, പരിശീലകരായ സാബും രാജേഷ്, അക്ഷയ് രാജ് തുടങ്ങിയവർ കേരള ടീമിന് നേതൃത്വം നൽകി.
നാഷനൽ മത്സരത്തിലെ സ്വർണ മെഡൽ ജേതാക്കൾ 2024ൽ ബംഗളൂരുവിൽ നടക്കുന്ന ഏഷ്യൻ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.