Posted On
date_range Updated On
date_range മൈസൂരു റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ബംഗളൂരു: മൈസൂരു റോഡിലെ നായന്ദഹള്ളി മെട്രോ സ്റ്റേഷനുസമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കഴിഞ്ഞദിവസം പുലർച്ച രണ്ടോടെയാണ് അപകടം. ടാണറി റോഡ് സ്വദേശി നജീബുല്ലയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഇവർ ചന്നപട്ടണയിലേക്ക് പോകവേയാണ് കാറിന് തീപിടിച്ചത്. അപ്രതീക്ഷിതമായി കാറിൽ പുക പടരുകയായിരുന്നു.
എന്നാൽ, പുക കണ്ടയുടൻ പുറത്തിറങ്ങിയതിനാൽ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ കാർ പൂർണമായും കത്തുകയായിരുന്നു. ബൈട്രായനപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.