Posted On
date_range Updated On
date_range മൈസൂരു റോഡ്-കെങ്കേരി: നാലു ദിവസം മെട്രോ ഓടില്ല
ബംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ മൈസൂരു റോഡ് സ്റ്റേഷനും കെങ്കേരി സ്റ്റേഷനും ഇടയിൽ ജനുവരി 27 മുതൽ 30 വരെ നാലു ദിവസങ്ങളിൽ മെട്രോ ഓടില്ലെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. കെങ്കേരി മുതൽ ചല്ലഘട്ട വരെയുള്ള മെട്രോയുടെ വിപുലീകരണ പ്രവൃത്തിയുടെ ഭാഗമായാണ് സർവിസ് മുടക്കം.
ഈ ദിവസങ്ങളിൽ ബൈയപ്പനഹള്ളി സ്റ്റേഷൻ മുതൽ മൈസൂരു റോഡ് സ്റ്റേഷൻ വരെ മാത്രമേ പർപ്പിൾ ലൈനിൽ മെട്രോ ഓടുകയുള്ളൂ. ജനുവരി 31ന് രാവിലെ അഞ്ചു മുതൽ ഈ ലൈനിലൂടെയുള്ള സാധാരണ സർവിസ് പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.