ബംഗളൂരു: മൈസൂർ സർവകലാശാല 105ാമത് ബിരുദദാന സമ്മേളനം ശനിയാഴ്ച നടക്കും. ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, പിഎച്ച്.ഡി നേടിയവർ എന്നിവരുൾപ്പെടെ 31,689 വിദ്യാർഥികൾ വിവിധ ബിരുദങ്ങൾ ഏറ്റുവാങ്ങും. കോഴ്സ് പൂർത്തിയാക്കിയിറങ്ങുന്നവരിൽ 63.18 ശതമാനം വിദ്യാർഥിനികളാണെന്ന് വൈസ് ചാൻസലർ പ്രഫ. എൻ.കെ. ലോകനാഥ് പങ്കുവെച്ചു. വാഴ്സിറ്റിയുടെ ചാൻസലർ കൂടിയായ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡൽഹി എയിംസ് ബയോ-ഫിസിക്സ് വിഭാഗത്തിലെ ബയോ-ടെക്നോളജി ഫാക്കൽറ്റി പ്രഫ. ഡോ. ടി.പി. സിങ് ബിരുദദാന പ്രഭാഷണം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.