ബംഗളൂരു: മൈസൂരു മേഖലയില്‍ ഞായറാഴ്ച ഒമ്പതിന് ഡി പോൾ പബ്ലിക് സ്കൂളിൽ നടന്ന പഠനോത്സവം ഫാ. വി.സി. ജോമഷ് മോളാല ഉദ്ഘാടനംചെയ്തു. മൈസൂരു ചാപ്റ്റർ വൈസ് പ്രസിഡന്റ് സുരേഷ് ബാബു, മൈസൂർ കേരള സമാജം പ്രസിഡന്റ് പി.എസ്. നായർ, റെയിൽവേ മലയാളി സമിതി പ്രസിഡന്റ് സുരേഷ്, സെക്രട്ടറി ഷിബിൻ, മുദ്ര മലയാള വേദി പ്രസിഡന്റ് സുബീഷ് തോമസ്, സെക്രട്ടറി വിനോദ് അയ്യപ്പൻ, സുവർണ കർണാടക സംസ്ഥാന ജോ. സെക്രട്ടറി അബൂബക്കർ, ഇൻഫന്റ് ജീസസ് ചർച്ച് ഹിങ്കൽ പിതൃവേദി സെക്രട്ടറി പ്രസാദ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.
2024ൽ വിജയികളായ 102 വിദ്യാര്‍ഥികള്‍ക്ക് സർട്ടിഫിക്കറ്റുകളും 32 അധ്യാപകർക്ക് ഐ.ഡി കാർഡുകളും വിതരണം ചെയ്തു. പത്താം തരം തുല്യത പരീക്ഷയായ നീലക്കുറിഞ്ഞി വിജയിച്ച അനുശ്രീ, ആർദ്ര, ഷംനാസ് എന്നിവരെ ആദരിച്ചു. സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ ചാപ്റ്റർ വിജയിയായ ഭഗത് റാം രഞ്ജിത്തിന്റെ കാവ്യാലാപനം, വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ നടന്നു.
വിദഗ്ധ അധ്യാപക സമിതി അംഗം ദേവി പ്രദീപ് സ്വാഗതവും മൈസൂർ മേഖല കോഓഡിനേറ്റർ പ്രദീപ് മാരിയിൽ നന്ദിയും പറഞ്ഞു. കെ.പി. നാരായണ പൊതുവാൾ, അംബരീഷ്, ജിൻസി, സുചിത്ര പ്രേം അനിത, ഷൈനി പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.