ബംഗളൂരുവിൽ നടന്ന മുസ്ലിം ലീഗ് അംഗത്വ കാമ്പയിൻ അവലോകന യോഗം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷറഫലി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബംഗളൂരു ജില്ല മുസ്ലിം ലീഗ് അംഗത്വ കാമ്പയിൻ കോഓഡിനേറ്റർമാരുടെ അവലോകന യോഗം ശിഹാബ് തങ്ങൾ സെന്ററിൽ യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷറഫലി ഉദ്ഘാടനം ചെയ്തു.
ഡിസംബർ 31 ന് കാമ്പയിൽ സമാപിക്കും. സംസ്ഥാന പ്രസിഡന്റ് എൻ. ജാവിദുല്ല അധ്യക്ഷതവഹിച്ചു.
എം.കെ. നൗഷാദ്, സിദ്ദീഖ് തങ്ങൾ, മെഹബൂബ് ബെയ്ഗ്, അമീൻ മണ്ഡ്യ, മെഹബൂബ് ബെയ്ഗ്, ദസ്തഗീർ ബെയ്ഗ്, വനിത ലീഗ് ഭാരവാഹികളായ പർവ്വീൻ ഷെയ്ക്ക്, സാജിദ കെ.കെ., നസീറ ഖാദർ, സാലിഹ് ബെയ്ഗ്, സിറാജുദ്ദീൻ, അല്ലാ ബക്ഷ്, മുംതാസുന്നിസ്സ, റാഷിദ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അലി സ്വാഗതവും ശംസുദ്ദീൻ കൂടാളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.