ബംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികൾ സംസ്കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകർന്നു നൽകണമെന്നും സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകൻ കാട്ടാക്കട. കേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം എസ്.ജി. മാര്യേജ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോൺ ചെയർമാൻ ആർ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സിനിമ താരം സരയൂ മോഹൻ, കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സോൺ കൺവീനർ പി.കെ. ലിജു, ആഘോഷ കമ്മിറ്റി ചെയർമാൻ സനൽ കുമാർ, വനിത വിഭാഗം ചെയർപേഴ്സൻ ഓമന കവിരാജ് തുടങ്ങിയവർ സംബന്ധിച്ചു. കലാപരിപാടികൾ, ഓണസദ്യ, സിനിമ പിന്നണി ഗായിക രഞ്ജിനി ജോസ്, ഗായകൻ വിവേകാനന്ദൻ, ബൽറാം, പ്രദീപ് പള്ളിപ്ര എന്നിവർ അവതരിപ്പിച്ച ഗാനമേള എന്നിവയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.