ബംഗളൂരു: കൊലപാതകക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ അസുഖം ബാധിച്ച് മരിച്ചു. ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ പണവും സ്വർണാഭരണങ്ങളും കവർന്നെടുക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രിൽ 28 നാണ് പ്രതിയെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തതത്.
കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മെയ് രണ്ടിന് പുലർച്ചെ രണ്ടു മണിയോടെ പ്രതിക്ക് വയറുവേദന വന്നതിനാല്‍ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയ് അഞ്ചിന് രാവിലെ 9.20ഓടെ പ്രതി മരിച്ചു. പ്രതിക്ക് ദീർഘകാലമായി രോഗങ്ങളുണ്ടായിരുന്നുവെന്നും ചികിത്സയോട് പ്രതികരിച്ചിരുന്നില്ലയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതിക്കെതിരെ ശേഷാദ്രിപുരം പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും, മഹാലക്ഷ്മി ലേഔട്ട് പൊലീസ് സ്റ്റേഷന്‍, ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷന്‍, രാജഗോപാൽ നഗർ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.