ബംഗളൂരു: ഹോട്ടലിൽനിന്ന് കൊണ്ടുവന്ന ഭക്ഷണം വിസമ്മതിച്ചതിനെ തുടർന്നുണ്ടായ വഴക്കിൽ വയോധികയെ കൊന്ന് അലമാരയില്‍ ഒളിപ്പിച്ച സംഭവത്തില്‍ ആറു വര്‍ഷത്തിനുശേഷം മകളും കൊച്ചുമകനും അറസ്റ്റിലായി. കെങ്കേരി സാറ്റലൈറ്റ് ടൗണില്‍ വാടകക്ക് താമസിച്ച ശിവമൊഗ്ഗ സ്വദേശിയായ ശശികല എ. രാധ (50), മകന് സഞ്ജയ് (27) എന്നിവരാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നാണ് അറസ്റ്റിലായത്. ശശികലയുടെ അമ്മ ശാന്തകുമാരിയെ (70) ആണ് വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്. 2016 ആഗസ്റ്റ് 17നാണ് കൊല നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2017 മേയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
സഞ്ജയ് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കോലാപൂരില്‍ ബാങ്ക് അക്കൗണ്ട് തുറന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ബാങ്കില്‍നിന്ന് വിലാസം ശേഖരിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. ഇവിടത്തെ ഹോട്ടലില്‍ ജോലി ചെയ്തുവരുകയായിരുന്നു ഇരുവരും. ഹോട്ടലില്‍നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ വയോധിക വിസമ്മതിച്ചതിനെ തുടർന്ന് വഴക്കുണ്ടാവുകയും എയ്റോനോട്ടിക്കല്‍ വിദ്യാര്‍ഥിയായിരുന്ന സഞ്ജയ് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം വീട്ടിലെ അലമാരയില്‍ ചാര്‍ക്കോളും ഉപ്പും ഉപയോഗിച്ച് മറവുചെയ്ത് ഇരുവരും മുങ്ങി. വീട്ടുടമ എത്തിയപ്പോൾ കുടുംബത്തെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണത്തില്‍ 2017ല്‍ സഞ്ജയുടെ സുഹൃത്ത് നന്ദിഷ് അറസ്റ്റിലായിരുന്നു. മൃതദേഹം മറവുചെയ്യാന്‍ ഇയാളും സഹായിച്ചിരുന്നു. മൊബൈല്‍ ഫോൺ വിവരങ്ങള്‍ പരിശോധിച്ചാണ് നന്ദിഷിനെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.